കല്‍പ്പറ്റ: കള്ളാടി മണ്ണിടിച്ചില്‍ മേഖലയില്‍ മഴ തുടരുന്നതിനാല്‍ മണ്ണ് മാറ്റുന്നത് പ്രതിസന്ധിയിലാണെന്നു പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍.
നിലവിലെ സാഹചര്യത്തില്‍ മണ്ണ് നീക്കം ചെയ്താല്‍ കൂടുതല്‍ അപകടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ സുരക്ഷിതമായി സ്വീകരിക്കാന്‍ കഴിയുന്ന നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.
അപകടത്തില്‍ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്നും നിര്‍മാണ പ്രവൃത്തികള്‍ക്കു ലഭിച്ച അനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.